02:49 pm 5/3/2017
കോഴിക്കോട്: പീഡനകേസിൽ പ്രതിയായ വൈദികനെതിരെ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആൻറണി. കൊട്ടിയൂരിൽ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഹീനമായ പ്രവൃത്തിയെന്ന് അദ്ദേഹം പറഞ്ഞു. വൈദികനെന്ന പരിഗണന നൽകേണ്ടെന്നും ക്രിമിനലിനെ കൈകാര്യം ചെയ്യുന്നത് പോലെ കൈകാര്യം ചെയ്യണമെന്നും ആൻറണി പറഞ്ഞു.
സ്ത്രീകളെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണം. കുറ്റവാളികളെ ശിക്ഷിച്ചാൽ മാറ്റങ്ങളിലുണ്ടാകൂ എന്നും ആൻറണി കൂട്ടിച്ചേർത്തു.
മദ്യനയത്തെ സംബന്ധിച്ചും ആൻറണി പ്രതികരിച്ചു. ഒരു ബാറും തുറക്കാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.