O1:08pm 26/2/2017
വാഷിങ്ടൺ: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമുയർത്തുന്ന അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വൈറ്റ് ഹൗസ് റിപ്പോർട്ടർമാരുടെ അസോസിയേഷൻ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കില്ല. എപ്രിൽ 29നാണ് അത്താഴ വിരുന്ന് നടക്കുന്നത്.
വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളും, പത്രപ്രവർത്തകരും, അമേരിക്കൻ പ്രസിഡൻറ് ഉൾപ്പടെയുള്ള രാഷ്ട്രീയക്കാരുമാണ് സാധാരണയായി വിരുന്നിൽ പങ്കെടുക്കുക. ഇതിൽ പങ്കെടുക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.വിവിധ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ നടക്കുന്ന വാർത്ത സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.
സി.എൻ.എൻ, ന്യുയോർക് ടൈംസ്, പൊളിറ്റികോ, ദ ലോസ് ആഞ്ചലസ് ടൈംസ്, ബസ് ഫീഡ് എന്നീ മാധ്യമങ്ങളെയാണ് വാർത്ത സമ്മേളനത്തിൽ നിന്നും വൈറ്റ് ഹൗസ് ഒഴിവാക്കിയത്. കാരണമെന്തെന്ന് വിശദീകരിക്കാതെയായിരുന്നു വിലക്ക്.