07:33 pm 6/4/2017
– വര്‍ഗീസ് പ്ലാമൂട്ടില്‍
വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്. വലിയ നോമ്പാചരണവും വിശുദ്ധ വാരവും വൈറ്റ് പ്ലെയിന്‍സ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 8ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി ലക്ചററും ഓര്‍ത്തഡോക്സ് വൈദിക സംഘം സെക്രട്ടറിയും, ഓര്‍ത്തഡോക്സ് സഭയുടെ സുവിശേഷീകരണ രംഗത്തെ പ്രസിദ്ധീകരണമായ ദിവ്യസന്ദേശത്തിന്െറ കോ ഓര്‍ഡിനേറ്ററും ആയ റവ. ഫാ. സജി വര്‍ഗീസ് അമായില്‍ നയിക്കുന്ന റിട്രീറ്റും ധ്യാനപ്രസംഗവും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
ഹാശാ ആഴ്ചയിലെ ആരാധന താഴെപ്പറയുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു.
ഏപ്രില്‍ 9: ഹോശാന ഞായര്‍ 8.45 പ്രഭാത നമസ്കാരം, 9.30 വി. കുര്‍ബാന
ഏപ്രില്‍ 13: പെസഹാ വ്യാഴം. 5.00 പ്രഭാത നമസ്കാരം, 5.30 വി. കുര്‍ബാന
ഏപ്രില്‍ 14: ദു:ഖ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും.
ഏപ്രില്‍ 15: ദു:ഖ ശനിയാഴ്ച രാവിലെ 11.30 പ്രഭാത നമസ്കാരം, 12 മണിക്ക് വി. കുര്‍ബാന
ഏപ്രില്‍ 16 : ഉയര്‍പ്പ് ഞായറാഴ്ച രാവിലെ 8.45 പ്രഭാത നമസ്കാരം, 9.30 വി. കുര്‍ബാന.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. പൗലോസ് പീറ്റര്‍, വികാരി (516) 922 3127, റ്റെയ്മി തോമസ് സെക്രട്ടറി (845) 521 9951, അജി പാലപ്പിള്ളില്‍ , ട്രഷറര്‍ (914) 202 5015.