വൈറ്റ് ഹൗസിന്‍റെ മതിലുചാടാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

07:37 am 28/3/2017

images (3)

വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്‍റെ മതിലുചാടാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മുൻപ് രണ്ടു തവണ ഇതേ കാര്യത്തിനു അറസ്റ്റിലായ ഇവർ മൂന്നാമതും മതിലുചാടാൻ ശ്രമിക്കവേയാണ് പിടിയിലായത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി തിനിക്ക് സംസാരിക്കണം എന്നാണ് യുവതി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.

ആദ്യ രണ്ടു തവണ ഇവരെ വെറുതെ വിട്ട സുരക്ഷാ ഉദ്യോഗസ്ഥർ പുക്ഷേ, ഇത്തവണ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറയതിനും ഒപ്പം കോടതി അലക്ഷ്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തെക്ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
– See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=203134#sthash.a9EF3cwO.dpuf