വൈറ്റ് ഹൗസ് വിട്ടതിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പെങ്കടുക്കാനൊരുങ്ങി ഒബാമ.

09:00 am25/4/2017

വാഷിങ്ടൺ: വൈറ്റ് ഹൗസ് വിട്ടതിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പെങ്കടുക്കാനൊരുങ്ങി യു.എസ്. മുൻ പ്രസിഡൻറ് ബറാക് ഒബാമ. ഷികാഗോ സർവകലാശാലയിലെ സദസ്യർക്കു മുമ്പിൽ ആറു യുവാക്കളുമായി നടത്തുന്ന സംവാദമാണ് പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞതിനു ശേഷമുള്ള ഒബാമയുടെ ആദ്യത്തെ പൊതു ചടങ്ങ്. യു.എസ്. പ്രസിഡൻറായി ഡോണൾഡ് ട്രംപ് അധികാരമേറ്റതു മുതൽ മൂന്നു മാസമായി അദ്ദേഹം അവധിക്കാല വിനോദങ്ങളിലും മറ്റുമായി ഏർപ്പെട്ടിരിക്കുകയായിരുന്നു.

ഒബാമ നടപ്പാക്കിയ നിരവധി നിയമങ്ങളിൽ ട്രംപ് മാറ്റം വരുത്തിയിരുന്നു. എന്നാൽ, ട്രംപിനെ വിമർശിക്കാൻ ഒബാമ മുതിർന്നിരുന്നില്ല. യുവാക്കളുമായുള്ള സംവാദം ഒബാമയെ സമ്മർദത്തിലാക്കാൻ സാധ്യതയുള്ളതായാണ് സൂചന. സമൂഹ ഇടപെടൽ, സമൂഹ സംഘാടനം, സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടേണ്ടതിെൻറ പ്രാധാന്യം എന്നീ വിഷയങ്ങളിലാണ് ചർച്ച നടക്കുക.

ട്രംപിെൻറ വിമർശകൻ എന്ന നിലക്ക് കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, വർഗനീതി എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങൾ ഒബാമ നേരിടേണ്ടിവരും. തെൻറ മുൻഗാമി ജോർജ് ഡബ്ല്യൂ ബുഷ് തന്നെ വിമർശിക്കുന്നതിൽനിന്ന് വിട്ടുനിന്നതിൽ ഒബാമ നേരത്തേ ബഹുമാനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിനായി പൊതുവേദികളിലെത്തുന്നത് ഒഴിവാക്കുകയാണ് ബുഷ് ചെയ്തത്. യു.എസിലും യൂറോപ്പിലുമായി നിരവധി പൊതു ചടങ്ങുകളിൽ പെങ്കടുക്കാനിരിക്കെ ട്രംപ് ഭരണകൂടത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഒബാമക്ക് ഒഴിവാക്കാനാവില്ല.