വൈ​ദി​ക​നെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് ഇന്നു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

03:11 pm 2/3/2017

download (17)

ഇ​രി​ട്ടി(കണ്ണൂർ): പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന വൈ​ദി​ക​നെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് ഇന്നു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. ഇ​തി​നാ​യി കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ല്കും.

കൊ​ട്ടി​യൂ​ർ നീ​ണ്ടു​നോ​ക്കി​യി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഫാ.​റോ​ബി​ൻ വ​ട​ക്കും​ചേ​രി (48) ഇ​പ്പോ​ൾ ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ൽ, പേ​രാ​വൂ​ർ സി​ഐ സു​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബുധനാഴ്ച പെ​ൺ​കു​ട്ടി​യു​ടെ പ്ര​സ​വം ന​ട​ന്ന കൂ​ത്തു​പ​റ​ന്പ് തൊ​ക്കി​ല​ങ്ങാ​ടി ആ​ശു​പ​ത്രി​യി​ലെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ജീ​വ​ന​ക്കാ​രെ​യും ഡോ​ക്ട​റേ​യും ചോ​ദ്യം ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ൽ ഇ​ന്നും തു​ട​രു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.