വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും.

06:44 pm 19/4/2017


തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഓ​ഫീ​സു​ക​ളി​ലേ​ക്ക് റാ​ന്ത​ൽ വി​ള​ക്കു​ക​ളു​മാ​യി മാ​ർ​ച്ച് ന​ട​ത്തുമെന്ന് ബിജെപി അറിയിച്ചു.

വീ​ട്ടു​പ​യോ​ഗ​ത്തി​നു​ള്ള വൈ​ദ്യു​തി​ക്ക് യൂ​ണി​റ്റി​ന് പ​ത്ത് പൈ​സ മു​ത​ൽ 50 പൈ​സ വ​രെ വ​ർ​ധി​പ്പിച്ചു കൊ​ണ്ട് വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പുതുക്കിയ നിരക്കുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു.