ശക്‌തമായ ചുഴലികാറ്റിൽ വീടുകൾക്കും കാർഷിക വിളകൾക്കും വ്യാപകമായ നാശം.

08:34 am 6/5/2017

വടക്കഞ്ചേരി: ദേശീയപാത ഹോട്ടൽ ഡയാനക്കു പുറകിൽ പളളിക്കാട്, ചെക്കിണി പ്രദ്ദേശത്ത് ബുധനാഴ്ച രാത്രിയുണ്ടായ ശക്‌തമായ ചുഴലികാറ്റിൽ വീടുകൾക്കും കാർഷിക വിളകൾക്കും വ്യാപകമായ നാശം.
കാറ്റിൽ വീടിനടുത്തെ മാവ് മരം പൊട്ടിവീണ് പള്ളിക്കാട് രാജാമണിയുടെ വീട് പൂർണമായും തകർന്നു. ഓടുകൾ പൊട്ടി രാജാമണിയുടെ ദേഹത്തേക്ക് വീണെങ്കിലും പരിക്കേൽക്കാതെ അവർ രക്ഷപ്പെട്ടു.രാതി ഏഴ് മണിയോടെയായിരുന്നു വലിയ ശബ്ദത്തോടെ കാറ്റടിച്ചത്.രാധാമണിയുടെ വീടിനടുത്തെ കൃഷ്ണന്റെ വീടും ഭാഗികമായി തകർന്നിട്ടുണ്ടു്. ഈരോരിക്കൽ മാർട്ടിന്റെ വീട്ടുവളപ്പിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്.വീടിനോട് ചേർന്ന വളപ്പിലെ മരങ്ങളെല്ലാം പൊട്ടിവീണ് സ്‌ഥലത്ത് കൊടുങ്കാറ്റുണ്ടായ പ്രതീതിയാണ്. വലിയ പ്ലാവ് പൊട്ടിവീണ് വാഹനങ്ങളും ഷെഡുകളും തകർന്നു.സമീപത്തെ പള്ളിക്കാട് മോഹനന്റെ മൂന്ന് നില കെട്ടിടത്തിന്റെ മേൽകൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി.കെട്ടിടത്തിൽ പലചരക്ക് കട നടത്തുന്ന ക്ലഷ്ണന്റെ തുലാസിലെ രണ്ടു് കിലോയുടെ കട്ടി കടയിൽ നിന്നും 50 മീറ്റർ ദൂരെ റോഡിലേക്ക് തെറിച്ചു പോയി. കടയിലെ സാധനങ്ങളും പാറി പറന്നു. ഇതിനടുത്തെ പഴേ പറമ്പിൽ ടിബിച്ചന്റെ കാർ ഷെഡും നായകൂടും കാറ്റിൽ നിലംപൊത്തി.അടുക്കള ഭാഗത്തെ ഷീറ്റുകളും പറന്നു പോയി.നേരോ കുടിയിൽ തോമസിന്റെ വീട്ടുവളപ്പിലെ മാവ്, പ്ളാവ് മരങ്ങളും പൊട്ടിവീണിട്ടുണ്ടു്. അര കിലോമീറ്റർ ചുറ്റളവിലായിരുന്നു ചുഴലിക്കാറ്റുണ്ടായത്