ശബരിമലയ്ക്ക് സമീപം സ്ഫോടക വസ്തു ശേഖരം പിടികൂൂടി

11.54 PM 03/12/2016
Sabarimala_760x400
ശബരിമല: ശബരിമലയ്ക്ക് സമീപത്ത് നിന്നും വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. ശബരിപീഠത്തിനു സമീപത്തു നിന്നും 360 കിലോ സ്ഫോടകവസ്തു ശേഖരമാണ് പിടിച്ചെടുത്തത്. പൊലീസ്, വനപാലകർ, ബോംബ് സ്ക്വാഡ്, കമാൻഡോകൾ തുടങ്ങിയ സേനകള്‍ വനത്തിൽ നടത്തിയ സംയുക്ത തെരച്ചിലിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ശബരിപീഠത്തിൽ നിന്നു 150 മീറ്റർ അകലെയാണ് കൂറ്റൻ മരത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തു ശേഖരം കണ്ടത്. 12 കാനുകളിലായി 30 കിലോ വീതം വെടിമരുന്ന് നിറച്ചു വച്ച നിലയിലായിരുന്നു.
മുമ്പ് ശബരിപീഠത്തിൽ വിഷു ഉൽസവത്തിനു വെടി വഴിപാടിനായി കൊണ്ടുവന്ന വെടിമരുന്നാകാം ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അന്ന് ഉൽസവം വനം വകുപ്പ് തടഞ്ഞിരുന്നു. സ്ഫോടക വസ്തുക്കൾ ട്രാക്ടറിൽ പൊലീസ് സന്നിധാനത്തേക്കു നീക്കി.