ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ അംഗീകാരം.

07:44 pm 15/2/2017

download
തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ അംഗീകാരം. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.

അതേസമയം, ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് അംഗീകാരം നൽകിയെന്നല്ലാതെ ശബരിമലയിൽ ഇതെവിടെയാണ് വരുന്നതെന്ന് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.