01:10 pm 16/12/2016

ന്യൂഡൽഹി: ശൈത്യകാല സമ്മേളനത്തിനായി ചേർന്ന രാജ്യ സഭ പിരിഞ്ഞു. 20 ദിവസത്തെ ശൈത്യകാല സമ്മേളനം തുടർച്ചയായ സഭാ സ്തംഭനത്തിലൂടെയും നിരന്തര ബഹളത്തിലൂടെയുമാണ് കടന്നുപോയതെന്ന് രാജ്യസഭ ചെയർമാൻ ഹാമിദ് അൻസാരി പറഞ്ഞു. ചരമ കുറിപ്പുകൾ വായിക്കുേമ്പാൾ മാത്രമാണ് സഭ ശാന്തമായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുദ്രാവാക്യം വിളിച്ച് സഭ സ്തംഭിക്കുന്നവർക്കെതിരെയുള്ള നിയമനടപടി സ്ഥിരമായി അവഗണിക്കുകയാണുണ്ടയത്. നിർബന്ധമായും പാലിക്കേണ്ട പാർലമെൻറ് നടപടി ക്രമങ്ങൾ പോലും പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കുകയാണുണ്ടായത്. ഇത് പൊതുജന താൽപര്യമുള്ള വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനും ചോദ്യമുന്നയിക്കുമാനും ഉത്തരവാദിത്വമുണ്ടെന്ന അംഗങ്ങളുടെ അവകാശമാണ് ഇല്ലാതാക്കിയതെന്നും ഹാമിദ് അൻസാരി പറഞ്ഞു.
ഭിന്നാഭിപ്രായ പ്രകടനം, സഭ തടസ്സപ്പെടുത്തൽ, പ്രക്ഷോഭം എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള സ്വചിന്തകൾ സഭാംഗങ്ങൾ പരിശോധിക്കണമെന്നും ഹാമിദ് അൻസാരി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും രാജ്യസഭയിൽ എത്തിയിരുന്നു.
ചോദ്യോത്തര വേളക്കു ശേഷം പ്രതിപക്ഷ ബഹളത്തിൽ ലോകസഭ 12 മണിവരെ നിർത്തിവെക്കുകയും പിന്നീട് പുന:രാരംഭിക്കുകയുംചെയ്തു.
