01:33 pm 9/4/2017
ശ്രീനഗർ : ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ വോെട്ടടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ മൂന്നു പേർ മരിച്ചു. ചരാർ –ഇ–ഷെരീഫിനു സമീപം പഖർപൊര ഭാഗത്ത് പോളിങ്ങ് സ്റ്റേഷനുനേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. കല്ലെറിഞ്ഞ പ്രതിഷേധക്കാെര തുരത്താൻ ബി.എസ്.എഫ് ഉദ്യോഗസ്ഥർ നിറയൊഴിച്ചതിനെ തുടർന്ന് ഒരാൾ മരിക്കുകയായിരുന്നു. അക്രമസംഭവങ്ങളെ തുടർന്ന് രണ്ടുപോളിങ്ങ് സ്റ്റേഷനുകളിൽ േവാെട്ടടുപ്പ് നിർത്തി വെച്ചിരിക്കുകയാണ്.
ശ്രീനഗറിലെ ബുദ്ഗാമിലും പോളിങ്ങ് സ്റ്റേഷനു നേരെ കല്ലേറുണ്ടായി. അക്രമ സംഭവങ്ങൾ പോളിങ്ങിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചില ബൂത്തുകളിൽ ആദ്യ രണ്ടുമണിക്കൂറുകളിൽ ഒരു ശതമാനത്തിന് താഴെയാണ് പോളിങ്ങ് രേഖപ്പെടുത്തിയിട്ടുള്ളത്. കങ്കൺ, ഗന്ദേർബാൽ എന്നീ പോളിങ് സ്റ്റേഷനുകളിൽ രണ്ടു പേർ മാത്രമാണ് വോട്ട് േരഖപ്പെടുത്തിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നുജില്ലകളിൽ വിഘടനവാദികൾ പ്രഖ്യാപിച്ച ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. തെരഞ്ഞെടുപ്പുമായി സഹകരിക്കരുതെന്ന് ഇവിടുത്തെ ജനങ്ങളോട് വിഘടനവാദികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.