രാമേശ്വരം: ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളുടെ ആക്രമണത്തിൽ നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു ഗുരുതരമായി പരിക്കേറ്റു. കോടിയാക്കരയിൽവച്ചാണ് ആക്രമണമുണ്ടായത്.
കൈത്തോക്കുമായി ഭീഷണി മുഴക്കിയ ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ മൂർച്ചയേറിയ ആയുധംകൊണ്ട് ആക്രമിച്ചുവെന്നു പാന്പൻ കണ്‍ട്രി ബോട്ട് അസോസിയേഷൻ നേതാവ് എസ്. അരുൾ പറഞ്ഞു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ വലയും മൊബൈൽ ഫോണും മറ്റും ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ കൈവശപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

