ശ്രീ​ല​ങ്ക​യി​ൽ വ​ൻ ച​വ​റു​കൂ​ന ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ മ​രി​ച്ചു.

08:06 am 15/4/2017

കൊ​ളം​ബോ: 11 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലാ​യി​രു​ന്നു സം​ഭ​വം. 300 അ​ടി​യോ​ളം ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന വ​ലി​യ മാ​ലി​ന്യ​കൂ​ന​യാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​തി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന 40 ഓ​ളം​വീ​ടു​ക​ൾ മ​ണ്ണി​ന​ടി​യി​ലാ​യി. മ​രി​ച്ച​വ​രി​ൽ 13 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും 14 ഉം 15 ​ഉം വ​യ​സു​പ്രാ​യ​മു​ള്ള ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.