O7:00 PM 5/2/2017
– ബിനോയി കിഴക്കനടി (പി.ആര്‍.ഒ)
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജാനുവരി 22 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.
ബഹു. മുത്തോലത്തച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി രണ്ടു പ്രവശ്യം രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവിതവിശുദ്ധിയെപറ്റിയും, പട്ടാളക്കാരനായ സെബസ്ത്യാനോസ് വിശുദ്ധനായതുപോലെ എല്ലാ ജീവിതസാഹചര്യങ്ങളിലുള്ളവര്‍ക്കും വിശുദ്ധരാകാമെന്നും അനുസ്മരിപ്പിക്കുകയും, തിരുന്നാളിന്റെ എല്ലാ ആശംസകള്‍ നേരുകയും ചെയ്തു. വചന സന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.
ഇടവകയിലെ പേരൂര്‍ ക്‌നാനായ ഇടവകാംഗങ്ങളായിരുന്നു തിരുന്നാളിന്റെ പ്രെസുദേന്തിമാര്‍. എക്‌സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലം എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്യുത്വം നല്‍കി.