ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബനവീകരണ കണ്‍വെന്‍ഷന്‍ ജൂണ്‍ 15, 16, 17, 18തീയതികളില്‍

07:16 am 24/5/2017


ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 15, 16, 17, 18 (വ്യാഴം ഞായര്‍) തീയതികളില്‍ രാവിലെ 9:30 മുതല്‍ വൈകിട്ട് 5 വരെ ഒന്‍പതാം കുടുംബ നവീകരണകണ്‍വെന്‍ഷന്‍ നടത്തപ്പെടും.

അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡിറക്ടറും ധ്യാനഗുരുവുമായ റവ. ഫാ. ഡോമിനിക് വാളാംനാല്‍ ആന്‍ഡ് ടീംആയിരിക്കും മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം നയിക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി കത്തീഡ്രലിന്റെ വിവിധമുറികളിലായി ഇംഗ്ലീഷിലും ധ്യാനംഉണ്ടായിരിക്കും.

ഇംഗ്ലീഷ് ധ്യാനശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ ഇപ്രകാരമായിരിക്കും.
ഗ്രേഡ് 1, 2,3 സി. എം. സിസിസ്‌റ്റേഴ്‌സ് (Rm. 205)
ഗ്രേഡ് 4,5 ലാലിച്ചന്‍ആലുംപറമ്പില്‍ആന്‍ഡ്ടീം (ചര്‍ച്ച്‌ബേസ്‌മെന്റ്)
ഗ്രേഡ് 6, 7,8 അനീഷ്ഫിലിപ്പ്ആന്‍ഡ്ടീം (ചവറഹാള്‍)
ഗ്രേഡ് 9, 10, 11,12 അനീഷ്ഫിലിപ്പ്ആന്‍ഡ്ടീം (അല്‍ഫോന്‍സാഹാള്‍)
യുവജനങ്ങള്‍ റവ.ഫാ. ബിനോയ്‌ജേക്കബ്, ബ്രദര്‍മാര്‍ക്ക്‌നിമോ, ബ്രദര്‍ടോബിമണിമലേത്ത് (ന്യൂ ബില്‍ഡിംഗ്)

കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ പഴയചാപ്പലില്‍ ബേബിസിറ്റിങ്ങിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്; എല്ലാവര്‍ക്കും ഉച്ചഭക്ഷണവും നല്‍കപ്പെടും.

ജൂണ്‍ 15 (വ്യാഴം) രാവിലെ 9:30 ന്ആഘോഷമായ ബൈബിള്‍
പ്രതിഷ്ഠയോടെ രൂപതാധ്യക്ഷന്‍ ബിഷപ്പ്മാര്‍ ജേക്കബ് അങ്ങാടിയത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശംനല്‍കും.

സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ആഘോഷമായ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കും. കണ്‍വെന്‍ഷനൊരുക്കമായുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് അധികൃതര്‍അറിയിച്ചു .ഇ തിന്റെ വിജയത്തിനായി എല്ലാദിവസവും ദിവ്യകാരുണ്യസന്നിധിയില്‍ ആരാധനയും മാധ്യസ്ഥപ്രാര്‍ഥനയും നടന്നുവരുന്നു.

ദൈവകൃപസമൃദ്ധമായി വാര്‍ഷിക്കപ്പെടുന്ന ഈകണ്‍വെന്‍ഷനിലേക്കു ഇട വകസമൂഹത്തിനൊപ്പം താല്പര്യമുള്ള എല്ലാവരും കുടുംബസമേതം പങ്കെടുക്കണമെന്ന് കത്തീഡ്രല്‍ വികാര ിറവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പിലും അസി. വികാരിറവ. ഡോ. ജെയിംസ് ജോസഫും അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ (714) 800 3648, റവ. ഡോ. ജെയിംസ ്‌ജോസഫ് (308)360 3729, സിബിപാറേക്കാട്ട് (847) 209 1142. ജോ കാണിക്കുന്നേല്‍ (773)603 5660

റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ് (പി.ആര്‍.ഒ)