04:44 on 2/1/2017

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിനെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി രാജേഷ് എം.എൽ.എ എന്നിവർ നൽകിയ ഹരജി ഹൈകോടതി തള്ളി. കേസിൽ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസ് സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ജയരാജനും രാജേഷും ഡിവിഷൻ ബെഞ്ചിൽ ഹരജി നൽകിയത്.
തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അബ്‌ദുൽ ഷുക്കൂർ (21) 2012 ഫെബ്രുവരി 20നാണ് സി.പി.എം ശക്‌തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ കൊല്ലപ്പെട്ടത്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്‍റെ മാതാവാണ് ഹൈകോടതിയെ സമീപിച്ചത്.
