ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ

05:59 pm 3/6/2017

ഷൊർണൂർ: ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഷൊർണൂർ നഗരസഭയിലെ വാർഡുകളിലേക്കുള്ള ഫണ്ടുകളിൽ വിവേചനം കാണിച്ചെന്നാരോപിച്ച് സമരം നടത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.