11:34 am 3/3/2017
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ വികസനത്തിന് 500 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ അറിയിച്ചു. ഓരോ സ്കൂളിനും മൂന്ന് കോടി രൂപ വീതമാകും നൽകുക. സർക്കാർ സ്കൂളുകളിൽ പുതിയതായി 2,500 അധ്യാപക തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.