12.18 AM 27/01/2017

തിരുവനന്തപുരം: രാജ്യത്തിന്‍റെ 68ാമത് റിപ്പബ്ലിക് ദിനം സംസ്ഥാനത്ത് വർണാഭമായി കൊണ്ടാടി. തലസ്ഥാനത്ത് ഗവർണർ പി.സദാശിവം പതാക ഉയർത്തി.
വേനൽ കാലത്ത് ജല സംരക്ഷണത്തിനു പ്രാധാന്യം നൽകണമെന്ന് ഗവർണർ പറഞ്ഞു. വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കണമെന്നും ഓരോ മലയാളിയും ഇതിനായി പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്‍റെ ഹരിത കേരളം പദ്ധതി സംസ്ഥാനത്തെ കൃഷിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ടും അദ്ദേഹം സ്വീകരിച്ചു.
കൊച്ചിയിൻ ധനമന്ത്രി തോമസ് ഐസക്കും കോഴിക്കോട്ട് കൃഷിമന്ത്രി വി.എസ്.സുനിൽകുമാറും കണ്ണൂരിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനും കാസർഗോഡ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും പതാക ഉയർത്തി.
