സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു.

01:49 pm 19/5/2017

തി​രു​വ​ന​ന്ത​പു​രം: ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലെ വീ​ഴ്ച​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും ഏകോപനത്തിലെ വീഴ്ചകളെന്ന് ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​വ​കു​പ്പും പരസ്പരം പഴിചാരുകയാണ്.

കേ​ര​ള​ത്തി​ൽ 3,525 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചി​ട്ടു​ള്ള​താ​യാ​ണ് ക​ണ​ക്ക്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്. 2,700 പേ​ർ​ക്കാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.14 പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

ശു​ചീ​ക​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ളാ​ണ് പ​നി പ​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഒരിക്കൽ വന്നവർക്ക് ഡെങ്കിപ്പനി വേഗത്തിൽ പിടിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പനി പടർന്നു പിടിച്ചതോടെ തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ശുചീകരണ പ്രവർത്തനങ്ങൾ സജീവമാക്കി. ആശുപത്രികൾ കേന്ദ്രീകരിച്ചും സന്നദ്ധപ്രവർത്തകർ വഴിയും വരും ദിവസങ്ങളിൽ ശുചീകരണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.