സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത പാലക്കാട് സ്വദേശി അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

12:32 pm 24/2/2017

images

കൊല്ല അഴീക്കല്‍ ബീച്ചില്‍ വെച്ച് സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത പാലക്കാട് സ്വദേശി അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ധനീഷ്, രമേശ് എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമേ കായംകുളം സ്വദേശിയായ മറ്റൊരാളെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് അഗളി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അനീഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം സഭവത്തില്‍ കേസെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടുമാരോടും പാലക്കാട് ഡിഎംഒയോടും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.