സനാ: യമൻ തലസ്ഥാനമായ സനായിൽ സൗദി സഖ്യസേനയുടെ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. മൂന്നു കുട്ടികളും ഒരു വൃദ്ധയുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അതേസമയം സ്ഥലത്ത് ഹൂതി വിമതരുമായി ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്നും, എല്ലാദിവസവും രാത്രി വിമാനങ്ങൾ ആകാശത്ത് വട്ടമിട്ട് പറക്കുന്നത് കാണാമെന്നും സ്ഥലവാസികൾ വ്യക്തമാക്കി.