11:32 am 21/1/2017
കണ്ണൂർ: ബി.ജെ.പി പ്രവർത്തകൻ അണ്ടല്ലൂർ സന്തോഷ് വധക്കേസിൽ ആറു സി.പി.എം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബി.ജെ.പി പ്രവര്‍ത്തകന്‍ രജീഷിന്‍െറ പരാതിയിൽ നേരെത്തെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ധർമ്മടം സ്വദേശികളായ മിഥുൻ(26), രോഹിത്(28), പ്രജുൽ(25), ഷമീം(26), അജേഷ്(28), റിജേഷ്(26) എന്നിവരാണ് അറസ്റ്റിലായത്. പാനൂർ എസ്.പി ഫിലിപ്പിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സന്തോഷിന് വെട്ടേറ്റത്. അയല്‍വാസികളും പൊലീസും ചേര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ മട്ടന്നൂര്‍ സി.ഐ ഷജുജോസഫിന്‍െറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിലാപയാത്രയായാണ് അണ്ടലൂരിലെ വീട്ടിലത്തെിച്ചത്.