സഹപ്രവർത്തകൻ നടത്തിയ വെടിവയ്പിൽ ഒന്പത് അഫ്ഗാൻ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

07:12 pm 23/3/2017
download (4)

കാബൂൾ: കുണ്ഡൂസ് പ്രവിശ്യയിലെ ചെക്ക്പോസ്റ്റിലായിരുന്നു കൂട്ടക്കൊല നടന്നത്.

അഫ്ഗാൻ ലോക്കൽ പോലീസിൽ അംഗമായ പോലീസ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്കു നേർക്കു വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഒന്പതുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി കരാമ പ്രസ് റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിനുശേഷം പോലീസുകാരുടെ മൃതദേഹങ്ങൾ കത്തിക്കാനും കൊലയാളി ശ്രമിച്ചു. ഇതിനുശേഷം അക്രമി ആയുധങ്ങൾ കവർന്ന് താലിബാനിൽ ചേർന്നു.

കഴിഞ്ഞദിവസം, ഹെൽമണ്ട് പ്രവിശ്യയിൽ അഫ്ഗാൻ സൈനികൻ നടത്തിയ വെടിവയ്പിൽ യുഎസ് സൈനികർക്കു പരിക്കേറ്റിരുന്നു.