സഹോദരങ്ങളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ്.

10:58 pm 7/3/2017
download (1)
പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ്. ഇതിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. ബന്ധുവിനെയും അയൽവാസികളെയുമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവർ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു.

പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിയുടെ മകൾ ശരണ്യ (9) യെയാണ് കഴിഞ്ഞദിവസം വൈകിട്ട് വീടിനകത്ത് ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. പിതാവ് ഷാജിയാണ് തൂങ്ങിമരിച്ച നിലയിൽ ശരണ്യയെ ആദ്യം കാണുന്നത്. ജനുവരി 12ന് ശരണ്യയുടെ ചേച്ചി കൃതിക (14) യെ ഇതേസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. വീട്ടമ്മയുടെ ആദ്യ ഭർത്താവിലുള്ള കുട്ടിയാണ് കൃതിക. സഹോദരിയുടെ മരണസമയത്ത് മുഖംമൂടി ധരിച്ച രണ്ടുപേർ വീട്ടിൽനിന്ന് ഇറങ്ങിപ്പോയതായി കഴിഞ്ഞ ദിവസം മരിച്ച ശരണ്യ മൊഴി നൽകിയിരുന്നു.

ജനുവരിയിൽ മരിച്ച മൂത്തകുട്ടി പല തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് മാതാവ് പോലീസിന് മൊഴി നൽകി. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോൾ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്.