08:24 am 16/12/2016
– ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍
ലോസ്ആഞ്ചലസ്: സാന്റാഅന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദൈവാലയത്തില്‍ ക്രിസ്മസ് ഒരുക്കധ്യാനം ഡിസംബര്‍ 16,17,18 തീയതികളില്‍ നടത്തപ്പെടുന്നു.
സുപ്രസിദ്ധ വചനപ്രഘോഷകനും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസറുമായ റവ.ഡോ. സിബി പുളിക്കല്‍ ധ്യാനം നയിക്കുന്നു.
ഡിസംബര്‍ 16-നു വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9.30 വരേയും, 17, 18 (ശനി, ഞായര്‍) ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരേയുമാണ് ധ്യാനം. കുട്ടികള്‍ക്കായി ഇടവകയിലെ യുവജനങ്ങള്‍ ഈ ദിവസങ്ങളില്‍ ധ്യാനം നടത്തുന്നു. ശനിയാഴ്ച കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈ മംഗളവാര്‍ത്തക്കാലം നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനായി ധ്യാനത്തില്‍ പങ്കുചേരുവാന്‍ ഇടവക വികാരി ഫാ. ജയിംസ് നിരപ്പേല്‍ എല്ലാവരേയും ക്ഷണിക്കുന്നു.
കൈക്കാരന്മാരായ ബൈജു വിതയത്തിലും, ബിജു ആലുംമൂട്ടിലും ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.