സാറ ജോസഫിനും യു.എ. ഖാദറിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

09:18 am 29/3/2017

Newsimg1_8284557 (1)
തൃശൂര്‍: സാറ ജോസഫിനും യു.എ. ഖാദറിനും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. അരലക്ഷം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി. സുകുമാരന്‍, ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ.കെ. സുഗതന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവന പുരസ്‌കാരം. മലയാള സാഹിത്യത്തിനു ഗണ്യമായ സംഭാവനകള്‍ നല്കിയ 60 വയസുപിന്നിട്ട എഴുത്തുകാരെയാണ് 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമടങ്ങുന്ന ഈ പുരസ്‌കാരത്തിനു പരിഗണിച്ചത്.

2015ലെ പുരസ്‌കാരങ്ങളാണ് ഇവയെല്ലാം. ചില സാങ്കേതിക കാരണങ്ങളാല്‍ മുന്‍ ഭരണസമിതിക്കു 2015ലെ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല. 2016ലെ പുരസ്‌കാരങ്ങള്‍ നാലുമാസത്തിനകം പ്രഖ്യാപിക്കും. അക്കാദമിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് രണ്ടുവര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ഒരേവര്‍ഷം പ്രഖ്യാപിക്കുന്നത്.