03:50 pm 21/2/2017

തിരുവനന്തപുരം: സിനിമാ മേഖലയിലെ അംഗീകരിക്കാൻ പറ്റാത്ത പല പ്രവണതകളുമാണ് നടിക്ക് നേരെയുണ്ടായ അക്രമത്തിനു കാരണമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലൻ. ഇത്തരം പ്രവണതകൾ പൂർണമായും ഇല്ലാതാക്കണം. അംഗീകരിക്കാനാകാത്ത പ്രവണതകൾക്ക് ഏത് വലിയവൻ നേതൃത്വം നൽകിയാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും. അത് ദൈവം ഏതെങ്കിലും ജീവരൂപത്തിൽ വന്നതാണെങ്കിൽ പോലും പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം ക്വേട്ടഷൻ സംഘങ്ങളിൽ മാത്രം ഒതുക്കില്ല. സിനിമ –രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരെയും അന്വേഷണത്തിൽ ഉൾക്കൊള്ളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
