06:00 pm 3/6/2017
കോട്ടയം: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ശനിയാഴ്ച ഉച്ചയ്ക്കു പ്രസിദ്ധീകരിച്ചെങ്കിലും വിദ്യാർഥികളുടെ ദുരിതം ഒഴിയുന്നില്ല. നിലത്തുനിൽക്കാതെ ഓടിയെങ്കിൽ മാത്രമേ പ്ലസ് ടു അഡ്മിഷന് അപേക്ഷ സമർപ്പിക്കാൻ കഴിയൂ എന്നതാണു സ്ഥിതി.
ജൂണ്‍ അഞ്ച് തിങ്കളാഴ്ചയാണ് പ്ലസ് ടുവിന് അപേക്ഷിക്കേണ്ട അവസാന തീയതി. അതുതന്നെ സിബിഎസ്ഇ വിദ്യാർഥികൾക്കു വേണ്ടി കോടതി അനുവദിച്ചു നൽകിയതാണ്. എന്നാൽ, ഫലം പ്രസിദ്ധീകരിക്കുന്നതു ശനിയാഴ്ച വരെ നീണ്ടതോടെ വിദ്യാർഥികൾ വീണ്ടും വെട്ടിലായി. ഞായർ അവധി, പിറ്റേന്ന് തിങ്കൾ ഒറ്റ ദിവസം മാത്രമാണ് അപേക്ഷ സമർപ്പിക്കാനും ആവശ്യമായ രേഖകൾ സംഘടിപ്പിക്കാനുമൊക്കെ അവശേഷിച്ചിരിക്കുന്നത്.
ഫലം പുറത്തുവന്നതോടെ പലരും അഡ്മിഷന് അപേക്ഷ കൊടുക്കാനുള്ള പരക്കംപാച്ചിൽ തുടങ്ങി.