ദമാസ്കസ്: സിറിയയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടു. റുക്ബാൻ ക്യാമ്പിനു സമീപമാണ് സ്ഫോടനമുണ്ടായത്. തുടരെ ഉണ്ടായ രണ്ട് സ്ഫോടനങ്ങളിലാണ് ആറു പേർ കൊല്ലപ്പെട്ടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ആദ്യ സ്ഫോടനം ഇവിടുത്തെ ഭക്ഷണശാലയ്ക്കു സമീപവും രണ്ടാമത്തേത് മാർക്കറ്റിനു സമീപവുമാണ് ഉണ്ടായത്.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.