സിറിയയിലെ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു.

04:23 pm 16/2/2017
download (1)

ദമാസ്ക്കസ്: സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ അൽ ബാബിൽ തുർക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ഭീകരരുടെ താവളം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് തുർക്കി സേന അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന വ്യോമാക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. ഐഎസ് നിയന്ത്രണത്തിലുള്ള അൽ ബാബ് മോചിപ്പിക്കാൻ തുർക്കി സേന ശ്രമം നടത്തി വരികയാണ്.