സി​റി​യ​യി​ൽ സ​ർ​ക്കാ​രി​നു ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ന്തു​ണ റ​ഷ്യ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​എ​സ്

02:28 pm 12/4/2017


മോ​സ്കോ: സി​റി​യ​യി​ൽ ബാ​ഷ​ർ അ​ൽ അ​സാ​ദ് സ​ർ​ക്കാ​രി​നു ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ന്തു​ണ റ​ഷ്യ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി റെ​ക്സ് ടി​ല്ലേ​ഴ്സ​ണ്‍. റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി സെ​ർ​ജി ല​വോ​ർ​വു​മാ​യി മോ​സ്കോ​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

സി​റി​യ​യി​ലെ ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ൽ ഏ​പ്രി​ൽ നാ​ലി​ന് ഉ​ണ്ടാ​യ രാ​സാ​യു​ധ ആ​ക്ര​മ​ണ​ത്തി​ൽ അ​സാ​ദ് ഭ​ര​ണ​കൂ​ട​ത്തെ പ്ര​തി​ക്കൂ​ട്ടി​ൽ​നി​ർ​ത്തി അ​മേ​രി​ക്ക രം​ഗ​ത്തെ​ത്തി​യി​രു​ന്നു.