7:33 am 18/5/2017
കൊച്ചി: സുരക്ഷാ നടപടികൾ പാലിക്കാത്ത മാളുകൾക്കെതിരെ നടപടിക്കൊരുങ്ങി എറണാകുളം ജില്ലാഭരണകൂടം. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലാത്ത മാളുകൾക്കെതിരെ നടപടിയെടുക്കാൻ എറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ്. വൈ. സഫറുള്ള, മേയർ സൗമിനി ജെയ്നോട് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഇടപ്പള്ളിയിലെ ഒബ്റോൺമാളിലുണ്ടായ വൻ തീപിടിത്തത്തെത്തുടർന്നാണ് നടപടി. സംഭവത്തിൽ മാളിന്‍റെ നാലാംനില പൂർണമായും കത്തി നശിച്ചിരുന്നു.