08.25 PM 03/05/2017
തിരുവന്നതപുരം: കോടതി വിധിപ്രകാരം ഡിജിപി ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് പിണറായി ഇക്കാര്യം വിശദീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പറഞ്ഞു.
ടി.പി.സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി അല്ലായിരുന്നു എന്ന പുതിയ വാദവുമായി കോടതിവിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതൊപ്പം വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സമര്‍പ്പിച്ചു. അതേസമയം സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.