12:05 pm 25/01/2017

എറണാകുളം: സി.എ.ടി ഉത്തരവിനെതിരെ ടി.പി സെൻകുമാർ നൽകിയ ഹരജി ഹൈകോടതി തള്ളി. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെൻകുമാറിനെ മാറ്റിയ നടപടി ശരിവെക്കുന്നതായിരുന്നു സി.എ.ടി. ഉത്തരവ്.
സ്ഥാനമാറ്റത്തിനെതിരെ സെൻകുമാർ നേരത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹരജി നൽകിയിരുന്നു. സീനിയോറിറ്റി മറികടന്ന് ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിച്ച നടപടി കേരള പൊലീസ് ആക്ടിന്റെ ലംഘനമാണ്. ഇത് പൊതുതാൽപര്യത്തിന് എതിരാണ്. മാത്രമല്ല, തന്നെ എന്തുകൊണ്ട് മാറ്റി എന്നത് സംബന്ധിച്ച് സ്ഥലംമാറ്റ ഉത്തരവിൽ വിശദീകരണം നൽകിയിട്ടില്ല എന്നീ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സെൻകുമാർ ഹരജി നൽകിയത്.
വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പൊലീസ് മേധാവിയുടെ സ്ഥാനത്ത് നിന്നും മാറ്റി പകരം ലോക്നാഥ് ബെഹ്റയെ എൽ.ഡി.എഫ് സർക്കാർ ആ സ്ഥാനത്ത് നിയമിച്ചത്. ഇതിനെതിരെയാണ് സെൻകുമാർ ദേശീയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
