06:55 pm 1/4/2017
വാഷിങ്ടൺ: 2001 സെപ്തംബർ 11ലെ പെൻറഗൺ ആക്രമണത്തിെൻറ അപൂർവ ചിത്രങ്ങൾ എഫ്.ബി ഐ വെബ് സൈറ്റിൽ. ഫയർ ഫോഴ്സിെൻറ രക്ഷാപ്രവർത്തനങ്ങൾ, രക്ഷാ പ്രവർത്തകരും പൊലീസും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരയുന്നത് തുടങ്ങി 27 ചിത്രങ്ങളാണ് സൈറ്റിൽ വന്നത്.
2001സെപ്തംബർ 11ന് അമേരിക്കൻ എയർൈലൻ ഫ്ലൈറ്റ് 77 കെട്ടിടത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. പെൻറഗണിെൻറ ഒന്നാമത്തെയും രണ്ടാമത്തെയും നിലക്കിടയിലാണ് പ്ലെയിൻ ഇടിച്ചിറങ്ങിയത്. സംഭവത്തിൽ 184 പേർ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിെൻറ അപൂർവ ചിത്രങ്ങളാണ് വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത്. ചിത്രം ആദ്യമായി പുറത്തു വിട്ടുവെന്നായിരുന്നു ആദ്യ വാർത്തകൾ വന്നത്. എന്നാൽ 2011ൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എഫ്.ബി.െഎ വാക്താവ് ജില്ലിയൻ സ്റ്റിക്ക്ൾസ് പറഞ്ഞു. സാേങ്കതിക പ്രശ്നങ്ങൾ മൂലമാണ് അവ അപ്രത്യക്ഷമായതെന്നും ഇപ്പോഴാണ് അവ തിരികെ ലഭിച്ചതെന്നും എഫ്.ബി.െഎ വാക്താവ് അറിയിച്ചു.


