08:00 am 24/4/2017
പുന്ത്ലാൻഡ്: സൊമാലിയയിൽ വഴിവക്കിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് ആറു സൈനികർ കൊല്ലപ്പെട്ടു. അർധ സ്വയംഭരണ മേഖലയായ പുന്ത്ലാൻഡിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ എട്ടു സൈനികർക്കു പരിക്കേറ്റു. ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അൽക്വയ്ദയുമായി ബന്ധമുള്ള അൽ ഷബാബ് ഭീകരസംഘടന ഏറ്റെടുത്തു.