ന്യൂഡൽഹി: പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടി.പി സെൻകുമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി വിധി പറയുന്നതിനായി മാറ്റി. ഹരജിയിൽ ഇന്ന് വാദം പൂർത്തിയായിരുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകൾ കീഴ്കോടതിയിൽ സമർപ്പിച്ചിരുന്നില്ലെന്ന് സെൻകുമാറിെൻറ അഭിഭാഷകർ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ജിഷ കേസ് അന്വേഷണ ഘട്ടത്തിലാണെന്നും അതുകൊണ്ടാണ് കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാതിരുന്നതെന്നുമായിരുന്നു സർക്കാർ അഭിഭാഷകെൻറ മറുപടി.
ചീഫ് സെക്രട്ടറി നളിനി നെറ്റോയെ കേസിലേക്ക് അനാവശ്യമായി വലിച്ചിഴക്കരുതെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീക്ഷ് സാൽവെ പറഞ്ഞു. ജിഷ കേസിലെയും പുറ്റിങ്ങൽ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെയും വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡി.ജി.പി സ്ഥാനത്ത് നിന്ന് സെൻകുമാറിനെ മാറ്റിയത്.

