സെ​ൻ​കു​മാ​ർ വ​രു​ന്ന​ത്​ ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ​ ചെലവഴിച്ചു.

7:51 am 16/5/2017

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ്​ മേ​ധാ​വി സ്​​ഥാ​ന​ത്തേ​ക്ക്​ ടി.​പി. സെ​ൻ​കു​മാ​ർ വ​രു​ന്ന​ത്​ ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ​ ചെലവഴി​ച്ച​താ​യി വി​വ​രാ​വ​കാ​ശ​രേ​ഖ. അ​ഭി​ഭാ​ഷ​ക​ർ​ക്ക് ഫ​യ​ലു​ക​ളെ​ത്തി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ 150 ത​വ​ണയോ​ളം ഡ​ൽ​ഹി​യി​ലേ​ക്ക് വി​മാ​ന​യാ​ത്ര ന​ട​ത്തി. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വേ​ക്ക്​ 80ല​ക്ഷം ഫീ​സ് ന​ൽ​കി. സാ​ൽ​വേ​​ക്കൊ​പ്പം കേ​സ് പ​ഠി​ക്കു​ന്ന 30 അ​ഭി​ഭാ​ഷ​ക​ർ​ക്ക് പ്ര​ത്യേ​കം ഫീ​സ് ന​ൽ​കി.

വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം പാ​ച്ചി​റ ന​വാ​സാ​ണ് ഈ ​ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച​ത്. സ​ർ​ക്കാ​റി​നു​ വേ​ണ്ടി ഹാ​ജ​രാ​യ പി.​പി. റാ​വു, സി​ദ്ധാ​ർ​ഥ്​ ലൂ​ത്ര, ജ​യ​ദീ​പ് ഗു​പ്ത എ​ന്നി​വ​ർ​ക്കും ദ​ശ​ല​ക്ഷ​ങ്ങ​ൾ ന​ൽ​കി. ഏ​പ്രി​ൽ 24ന് ​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച ശേ​ഷ​വും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു.
ഖ​ജ​നാ​വി​ൽ​നി​ന്ന് ചെ​ല​വ​ഴി​ച്ച പ​ണം ചീ​ഫ്​ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ​യി​ൽ​നി​ന്ന് തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കു​മെ​ന്ന് ന​വാ​സ് വ്യ​ക്ത​മാ​ക്കി.