സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് ഒരാൾ മരിച്ചു.

08:50 am 18/4/2017


വാഷിംഗ്ടൺ: അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് ഒരാൾ മരിച്ചു. ലിയോനാർഡ് നഗരത്തിനു പുറത്തെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്നു വീണത്. മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളിലുണ്ടായിരുന്നതെന്നാണ് വിവരം. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.