07:39 am 22/3/2017
മൊഗാദിഷു: സൊമാലിയയിലെ പ്രസിഡന്‍റിന്‍റെ വസതിക്കു സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ആറു പേർ മരിച്ചു. അഞ്ചു സാധാരണക്കാരും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടതെന്ന് മൊഗാദിഷു മേയറുടെ വക്താവ് അബ്ദിഫിത്താ ഹലാനെ അറിയിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റതായും വിവരമുണ്ട്.
ചൊവ്വാഴ്ച മൊഗാദിഷുവിൽ പ്രസിഡന്‍റിന്‍റെ വസതിക്ക് ഒരു കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്.സ്ഫോടകവസ്തു ഘടിപ്പിച്ച കാറിലെത്തിയ ചാവേർ ചെക്പോസ്റ്റിനു സമീപം സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.