സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി

04:00 0m 21/2/2017
images (6)

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കിൽ ശ്രേഷ്ഠ ഭാഷ പദവികൊണ്ടു കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോകുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വന്നുകൂടരുതെന്നും മലയാള മിഷൻ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

മാതൃഭാഷ ഉപയോഗിക്കാനുള്ള അവകാശം ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവർ മലയാളികളാണെന്നും പിണറായി പറഞ്ഞു. മലയാളത്തിൽ സംസാരിക്കുന്നത് കുറ്റമാണെന്ന് കുഞ്ഞുങ്ങളുടെ പുറത്തെഴുത്തി ഒട്ടിക്കുന്നവരുടെ നാടാണ് കേരളം. ഭരണം ഇംഗ്ലീഷിൽ ആയാലേ ശരിയാകൂ എന്നു വിചാരമുള്ള ഉദ്യോഗസ്ഥരും നമ്മുടെ നാട്ടിലുണ്ട്. ഭരണഭാഷ മലയാളത്തിലാക്കണമെന്ന തീരുമാനത്തിനെതിരെ മനഃപൂർവം പ്രവർത്തിക്കുന്നവർ ശിക്ഷാർഹരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.