സ്കൂള്‍ കലോത്സവത്തില്‍ വരെ വിജിലന്‍സ് ഇടപെടുന്ന പുതിയ സാഹചര്യത്തില്‍ എങ്ങനെ അന്വേഷണം വേഗത്തിലാക്കാന്‍ കഴിയുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്.

08:20 am 18/1/2017
images (7)
കോട്ടയം: അഴിമതി ഇല്ലാതാക്കാന്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വരെ വിജിലന്‍സ് ഇടപെടുന്ന പുതിയ സാഹചര്യത്തില്‍ എങ്ങനെ അന്വേഷണം വേഗത്തിലാക്കാന്‍ കഴിയുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്.
നിലവില്‍ 90 സി.ഐമാരും 34 ഡിവൈ.എസ്.പിമാരുമാണ് വിജിലന്‍സിലുള്ളത്.196 സി.ഐമാരെയും 68 ഡിവൈ.എസ്.പിമാരെയും ആവശ്യപ്പെട്ടിട്ട് മാസങ്ങളായി.
കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിച്ചാല്‍ മുഴുവന്‍ കേസും നിശ്ചിതസമയത്തിനകം അന്വേഷിക്കാനാവും. വിജിലന്‍സിന് വേഗം പോരെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ ആരോപണത്തിന് പ്രതികരണമായി അദ്ദേഹം പറഞ്ഞു. പഴുതടച്ച സംവിധാനങ്ങളാണ് കലോത്സവ വേദിയില്‍ വിജിലന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിജിലന്‍സ് സാന്നിധ്യംകൊണ്ട് ലക്ഷങ്ങളുടെ അഴിമതി ഇടപാടുകള്‍ കലോത്സവത്തില്‍നിന്ന് ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്..
ഒറ്റ കേസും അന്വേഷിക്കാതെ പോകില്ല. കൂടുതല്‍ ഉദ്യോഗസ്ഥരെ വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷ. വിജിലന്‍സ് നിലവില്‍ സ്വതന്ത്രമാണ്. ടീമായാണ് പ്രവര്‍ത്തിക്കുന്നത്. പരാതികളൊന്നും ശ്രദ്ധയില്‍പെട്ടിട്ടില്ളെന്നും കാനത്തിന്‍െറ പരാമര്‍ശത്തോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.