12.03 AM 13/01/2017

കോതമംഗലം: കൊച്ചി–മധുര ദേശീയപാതയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്കു ഗുരുതര പരിക്കേറ്റു. നെല്ലിമറ്റം പള്ളത്ത് സണ്ണിയുടെ മകൻ എൽദോസ് (21) ആണ് മരിച്ചത്. പള്ളുരുത്തി സ്വദേശി അനന്തു (20) ആണ് പരിക്കേറ്റത്. അനന്തുവിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവരും നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണ്. ഇന്നു രാവിലെ 9.15 ഓടെ ദേശീയ പാതയിൽ കവളങ്ങാട് ഓപ്പറ കവലയിലായിരുന്നു അപകടം. എൽദോസിന്റെ മൃതദേഹം കോതമംഗലം മാർ ബസോലിയോസ് ആശുപത്രിയിൽ.
