08:27 am 13/4/2017
ന്യൂഡൽഹി: സ്ത്രീയായതിന്റെ പേരിൽ വധശ്രമ കേസിൽ ശിക്ഷ ഇളവ് നല്കിയ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു പരമോന്നത കോടതിയുടെ പരാമർശം.
വധശ്രമ കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയ സ്ത്രീക്ക് ഹിമാചൽ പ്രദേശ് കോടതി രണ്ടു വർഷം തടവും 2000 രൂപ പിഴയും വിധിച്ചിരുന്നു. എന്നാൽ താൻ സ്ത്രീയാണെന്നും മൂന്നു കുട്ടികളുടെ അമ്മയാണെന്നും കോടതിയെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതി ഇവരുടെ ശിക്ഷ ഇളവ് ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ഹിമാചൽ പ്രദേശ് സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ശിക്ഷ വിധിക്കുന്പോൾ സ്ത്രീക്കു പ്രത്യേക പരിഗണന നൽകാമെന്നു മുന്പ് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ പുതിയ ലോകം ലിംഗസമത്വത്തിന്റേതാണ്. അതുകൊണ്ടുതന്നെ സമാന കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന സ്ത്രീയെയും പുരുഷനെയും ശിക്ഷ വിധിക്കുന്പോഴും തുല്യരായി പരിഗണിക്കണമെന്ന് അന്താരാഷ്ട്ര നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതുകൂടി കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഉത്തരവ്.