06:51 pm 23/4/2017
ഇടുക്കി: പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ചാണ് മണി രംഗത്തെത്തിയിരിക്കുന്നത്. മൂന്നാറിലെ സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. അടിമാലി ഇരുപതേക്കറില്‍ പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ ദ്വയാർഥപ്രയോഗം. പൊമ്പിളൈ ഒരുമൈ സമരം ഒരു ഡിവൈഎസ്പി സ്പോൺസർ ചെയ്തതാണ്. അവിടെ കുടിയും സകല വൃത്തികേടുകളും നടന്നിരുന്നെന്നും മണി പറഞ്ഞു.
മൂന്നാർ മുൻ ദൗത്യസംഘ തലവൻ സുരേഷ് കുമാർ കള്ളുകുടിയനാണെന്നും മണി ആക്ഷേപിച്ചു. ദൗത്യത്തിനെടെ സുരേഷ് കുമാർ മൂന്നാർ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കൊപ്പമായിരുന്നു കള്ളുകുടി. കുടിയും സകല പണിയുമുണ്ടായിരുന്നു. ഇപ്പോൾ സബ്കളക്ടറും മാധ്യമപ്രവർത്തകർക്കൊപ്പമാണ് കള്ളുകുടിക്കുന്നതെന്നും മണി ആരോപിച്ചു. സബ് കളക്ടര്‍ വെറും ചെറ്റയാണ്. ഇടുക്കി ജില്ലാ കളക്ടര്‍ കഴിവുകെട്ടവനാണ്. സബ് കളക്ടറെ പിന്തുണച്ച രമേശ് ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയക്കണം. ചെന്നിത്തലയ്ക്കും ആർഎസ്എസ് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും മണി പറഞ്ഞു.