സ്വത്ത് സന്പാദന കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കാനിടയില്ല.

08:38 am 13/2/2017
images

ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയും പ്രതികളായ അനധികൃത സ്വത്ത് സന്പാദന കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കാനിടയില്ല. തിങ്കളാഴ്ച പരിഗണിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഈ കേസ് ഉൾപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ആഴ്ച കർണാടക സർക്കാർ വിഷയം ഉന്നയിച്ചതിനെ തുടർന്ന് ഈയാഴ്ച വിധി പറയുമെന്ന് ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതവ റോയി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്നു ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.