സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകള്‍ യോഗ്യതയില്ലാതെ പ്രവേശനം നല്‍കിയ വിദ്യാര്‍ത്ഥികളെ ജയിംസ് കമ്മിറ്റി പുറത്താക്കി.

03:00 pm 11/12/2016

images (1)

തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകള്‍ യോഗ്യതയില്ലാതെ പ്രവേശനം നല്‍കിയ വിദ്യാര്‍ത്ഥികളെ ജയിംസ് കമ്മിറ്റി പുറത്താക്കി. പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാതെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശിപ്പിച്ച 83 വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. 12 സ്വാശ്രയ കോളേജിലെ എന്‍ആര്‍ഐ ക്വാട്ടാ പ്രവേശനവും കമ്മിറ്റി റദ്ദാക്കി.
സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ വന്‍ പ്രവേശന ക്രമക്കേടുകളാണ് ജയിംസ് കമ്മിറ്റി കണ്ടെത്തിയത്. മൂന്ന് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാത്ത 83 വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കി.