06:59 pm 20/5/2017
തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയുടെ നടപടി ധീരമെന്ന് മന്ത്രി ജി. സുധാകരൻ. പെൺകുട്ടിക്ക് സർക്കാർ എല്ലാ വിധ സഹായവും നൽകുമെന്നും സുധാകരൻ പറഞ്ഞു.
നേരത്തെ സ്വാമിക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. പെണ്‍കുട്ടിക്ക് മാനസിക സമ്മര്‍ദം അതിജീവിക്കാന്‍ സാധിക്കുന്ന വിധം ആശ്വാസ നടപടികള്‍ കൊക്കൊള്ളും. ആവശ്യമെങ്കില്‍ നിയമ സഹായം ലഭ്യമാക്കുമെന്നും കമ്മീഷന് വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.